മലങ്കര സുറിയാനി കത്തോലിക്കാ സഭ, UK റീജിയന്റെ ഭാഗമായി ധന്യൻ മാർ ഈവാനിയോസ് പിതാവിന്റെ 71-ാം ഓർമ്മത്തിരുനാൾ വിവിധ സ്ഥലങ്ങളിൽ നടത്തപ്പെട്ടു. നോർത്ത് റീജിയന്റെ ഭാഗമായി ഷെഫീൽഡിലും,...... റീജിയന്റെ ഭാഗമായി ബ്രിസ്റ്റോളിലും ജൂലൈ 14ാം തീയതി 2 മണിക്ക് പദയാത്രയും, സമൂഹബലിയും, അനുസ്മരണ സമ്മേളനവും, സ്നേഹ വിരുന്നും നടത്തപെട്ടു. സെന്റ് തോമസ് ദൈവാലയത്തിൽ തുടങ്ങിയ പദയാത്രയ്ക്ക് സെന്റ് Patrick ദൈവാലയത്തിൽ സ്വീകരണം നൽകി. പദയാത്രയ്ക്കും , സമൂഹബലിയ്ക്കും, അനുസ്മരണ സമ്മേളനത്തിനും UK Ecclesiastical കോർഡിനേറ്റർ Rev. Dr. കുര്യാക്കോസ് തടത്തിൽ നേതൃത്വം നൽകി.