Home    News

News
#



Date : 20/07/2024

പദയാത്രയും, അനുസ്മരണ സമ്മേളനവും നടത്തപ്പെട്ടു


മലങ്കര സുറിയാനി കത്തോലിക്കാ സഭ, UK റീജിയന്റെ ഭാഗമായി ധന്യൻ മാർ ഈവാനിയോസ്‌ പിതാവിന്റെ 71-ാം ഓർമ്മത്തിരുനാൾ വിവിധ സ്ഥലങ്ങളിൽ നടത്തപ്പെട്ടു. ലണ്ടൻ റീജിയന്റെ ഭാഗമായി എയ്‌ൽസ്‌ഫോർഡ് ദി ഫ്രെയ്‌യേഴ്സ് പിൽഗ്രിം സെന്ററിൽ ജൂലൈ മാസം 20 - )o തീയതി ഉച്ചക്ക്‌ 1 .30 നു വി. സമൂഹബലിയോടുകൂടി പരിപാടികൾ ആരംഭിച്ചു. തുടർന്ന് ധൂപ പ്രാർത്ഥനക്കു ശേഷം പിൽഗ്രിം സെന്ററിന്റെ കാമ്പസിൽ കൂടി പദയാത്ര നടത്തപ്പെട്ടു. സ്നേഹവിരുന്നോടുകൂടി ആഘോഷങ്ങൾ സമാപിച്ചു, തിരുക്കർമ്മങ്ങൾക്ക് സീറോ മലങ്കര കാത്തലിക് ചർച്ച യു.കെ Ecclessiastical കോർഡിനേറ്റർ Rev.Dr. കുര്യാക്കോസ് തടത്തിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. Rev Fr. കുര്യാക്കോസ് തിരുവാലിൽ Rev. Fr. തോമസ് വടക്കേക്കര എന്നിവർ സഹകാർമ്മീകരായിരുന്നു.